Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ ട്രസ്റില്‍ ഇനി ഹൃദയം മാറ്റിവയ്ക്കാം

കൊച്ചി: കൊച്ചി മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക വിഭാഗം ജൂണ്‍ 15 ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ശനിയാഴ്ച വൈകുന്നേരം ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ പ്രത്യേക വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ഇതോടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ സംവിധാനമുള്ള ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് മെഡിക്കല്‍ ട്രസ്റ് ഡയറക്ടര്‍ ഡോ. വര്‍ഗീസ് പുളിക്കന്‍ പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള ലൈസന്‍സ് ആശുപത്രിക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴ്നാട്ടിലും ദില്ലിയിലുമാണ് ഇപ്പോള്‍ ഈ സൗകര്യമുള്ളത്.

അപകടത്തില്‍ പെട്ട് തലച്ചോറിന് മരണം സംഭവിക്കുന്നവരുടെ ഹൃദയമാണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്നത്. ഹൃദയ വാല്‍വുകള്‍ മാറ്റിവെക്കാന്‍ കഴിയാത്തവര്‍ക്കും ഹൃദയപേശികള്‍ക്ക് ബലക്ഷയം സംഭവിച്ചവര്‍ക്കുമാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആയുസ് അഞ്ച് മുതല്‍ 25 ശതമാനം വരെ നീട്ടിക്കിട്ടാറുണ്ട്.

തലച്ചോറിന് മരണം സഭവിക്കുന്നവരുടെ ഹൃദയം ആറ് മണിക്കൂര്‍ വരെ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം മെഡിക്കല്‍ ട്രസ്റിലുണ്ട്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിഭാഗം എപ്പോഴും പ്രവര്‍ത്തനസജ്ജമായിരിക്കും. 70,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ശസ്ത്രക്രിയയുടെ ചെലവ്.

ഡോ. ജോസ് ചാക്കോ പെരിയപുറമാണ് മെഡിക്കല്‍ ട്രസ്റില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുക. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പ്രത്യേക പരിശീലംനം നേടിയിട്ടുള്ള ജോസ് പെരിയപുറം ഇംഗ്ലണ്ടില്‍ 10 വര്‍ഷത്തോളം ഹൃദയ ചികിത്സാ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ട്രസ്റ് മുന്‍നിരയിലാണെന്ന് ഡോ. ജോസ് പെരിയപുരം പറഞ്ഞു. കഴിഞ്ഞ രണ്ട്വര്‍ഷത്തില്‍ അഞ്ഞൂറിലേറെ ബൈപാസ് ശസ്ത്രക്രിയയാണ് ഇവിടെ നടന്നത്.

അവയവ ദാനം നടത്തുന്നതിന് ജനങ്ങളെ ബോധവത്കരിക്കുകയാണ് മെഡിക്കല്‍ ട്രസ്റിലെ പുതിയ വിഭാഗത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+