തച്ചങ്കരിക്കെതിരായ അന്വേഷണം വഴിമുട്ടി
തിരുവനന്തപുരം: ഡിഐജി ടോമിന് തച്ചങ്കരിയുടെ വിദേശയാത്രസംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. അന്വേഷണം നടത്തിയ ക്രൈം ഐജി മഹേഷ് കുമാര്‍ സിംഗ്ലയ്ക്ക് തച്ചങ്കരി ചെയ്തത് കുറ്റമാണോ എന്നത് സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല.
അദ്ദേഹം കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കെ.ജെ. ജോസഫിന് സമര്‍പ്പിച്ചു. ഒരു പൊലീസുദ്യോഗസ്ഥന് കാഷ്വല്‍ അവധിയില്‍ ആയിരിക്കെ, വിദേശയാത്ര നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണോദ്യോഗസ്ഥന് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തി എന്ന കുറ്റമാണ് തച്ചങ്കരിയ്ക്കെതിരെ ചാര്‍ത്തിയിരുന്നത്.
പൊലീസുദ്യോഗസ്ഥന് അവധിയെടുത്തിരിക്കുമ്പോള് വിദേശയാത്ര നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചട്ടമുണ്ടോ എന്നറിയാന്‍ ഐജി മഹേഷ് കുമാര്‍ സിംഗ്ല പൊതുഭരണവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം കാത്തിരുന്നിട്ടും ഇത് സംബന്ധിച്ച് പൊതുഭരണവകുപ്പ് കൃത്യമായ വിവരം നല്‍കിയില്ല. അതുകൊണ്ട് കൃത്യമായൊരു നിഗമനത്തിലെത്താന്‍ കഴിയാതെ ഐജി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അതേ സമയം തച്ചങ്കരിയുടെ ഗണ്മാന് ബാബുക്കുട്ടനില് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റംസ് അധികൃതര്‍ പിടികൂടിയ വിദേശസാധനങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നറിയുന്നു. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറിയ ബാബുക്കുട്ടന്റെ കയ്യില്‍ നിന്നും കസ്റംസ് അധികൃതര്‍ ലക്ഷങ്ങള്‍ വിലപിടിച്ച രണ്ട് ഡിജിറ്റല്‍ വീഡീയോ ക്യാമറകളാണ് പിടിച്ചെടുത്തത്. ഈ വിമാനത്തില്‍ തന്നെ തച്ചങ്കരിയും യാത്ര ചെയ്തിരുന്നു. അദ്ദേഹം സിംഗപ്പൂരില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു. സിംഗപ്പൂരില്‍ നിന്നുള്ള ഈ വിമാനത്തില്‍ ബാബുക്കുട്ടന് ചെന്നൈയില്‍ നിന്ന് കയറുകയായിരുന്നു.
എന്നാല്‍ കൃത്യമായ രേഖകളില്ലാത്ത ഈ വീഡിയോക്യാമറകള്‍ തന്റെ കൈവശം മറ്റൊരു യാത്രക്കാരന് തന്നതാണെന്നാണ് ബാബുക്കുട്ടന് പറഞ്ഞത്. ഡിജിറ്റല്‍ വീഡിയോ ക്യാമറയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ലൂക്കോസ് എന്നൊരാള്‍ കസ്റംസുദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ക്യാമറയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications