26 ബദരീനാഥ് തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു
ഡെറാഡൂണ്‍: ബദരീനാഥ് ദേവാലയം സന്ദര്‍ശിച്ച് മടങ്ങവേ, അപകടത്തില്‍പെട്ട് 26 തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു.
മടക്കയാത്രയ്ക്കിടയില്‍ സ്വകാര്യബസ് റോഡില്‍ നിന്ന് തെന്നി, അളകനന്ദ നദിയിലേക്ക് വീഴുകയായിരുന്നു. ചമോലി ജില്ലയില്‍ ബാല്‍ദോര പ്രദേശത്തുവച്ചാണ് അപകടമുണ്ടായത്.
ബദരീനാഥില്‍ നിന്നും ഹരിദ്വാറിലേക്ക് മടങ്ങുകയായിരുന്ന ബസില്‍ 32 തീര്‍ത്ഥാടകരുണ്ടായിരുന്നു. ഇതില്‍ 17 പേര്‍ സ്ത്രീകളാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് ഭാഗത്തുനിന്നുള്ളവരാണ് തീര്‍ത്ഥാടകരിലധികവും.
അഞ്ച് ജഡം തിരച്ചിലില്‍ കണ്ടുകിട്ടി. പരിക്കേറ്റവരെ ജോഷിമാത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications