Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്യുതന്‍ കുറ്റക്കാരനല്ലെന്ന് ആഭ്യന്തര വകുപ്പ്

പാലക്കാട്: ചിറ്റൂര്‍ സ്വദേശിനി റാണി വിജയനെ പീഡിപ്പിച്ചുവെന്ന കേസില്‍ ചിറ്റൂര്‍ എം എല്‍ എ എ. അച്യുതനെ ആഭ്യന്തരവകുപ്പ് കുറ്റവിമുക്തനാക്കി. ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് അച്യുതന്‍ കുറ്റവിമുക്തനാണെന്ന് തെളിഞ്ഞത്.

അച്യുതന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ആരെങ്കിലും ആസൂത്രണം ചെയ്തതാവണം വിവാദനാടകമെന്നും തെളിഞ്ഞതായി അഡീഷണല്‍ സെക്രട്ടറി ഒ. കെ. ശാന്ത അച്യുതന് അയച്ച കത്തില്‍ പറയുന്നു.

റാണി വിജയന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ക്ക് പിന്നില്‍ അച്യുതനല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. പീഡനങ്ങള്‍ക്ക് പിന്നിലാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ എന്നത് കത്തില്‍ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ കെപിസിസി സമിതി നടത്തിയ അന്വേഷണത്തിലും അച്യുതന്‍ കുറ്റവിമുക്തനാണെന്ന് തെളിഞ്ഞിരുന്നു. വനിതാ കമ്മിഷന്‍ പിരിച്ചുവിടലിന് വരെ വഴിതെളിച്ചതാണ് അച്യുതനെതിരായ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+