ലോഡ് കൃഷ്ണ ബാങ്കിലൂടെ 175 കോടിയെത്തി
കൊച്ചി: മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയ 336 കോടി രൂപയില്‍ 175 കോടിയുടെ ഇടപാട് നടന്നത് ലോഡ് കൃഷ്ണ ബാങ്കിലൂടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.
ലോഡ് കൃഷ്ണ ബാങ്കിന്റെ മുംബൈ ഓഫീസില്‍ നിക്ഷേപിച്ച പണം എറണാകുളം എംജി റോഡ്, പാലക്കാട്, കോഴിക്കോട്, ഗുരുവായൂര്‍, കോയമ്പത്തൂര്‍ ശാഖകള്‍ വഴിയാണ് പിന്‍വലിച്ചത്. ഒരാള്‍ തന്നെ പല പേരുകളില്‍ അക്കൗണ്ട് തുറന്നാണ് ഇടപാട് നടത്തിയത്. അതേ സമയം മുന്‍ മാനേജ്മെന്റിന്റെ കാലത്താണ് ഈ പണമിടപാട് നടന്നതെന്ന് പറഞ്ഞ് കൈെയാഴിയാന്‍ ശ്രമിക്കുകയാണ് ലോഡ് കൃഷ്ണ ബാങ്ക് അധികൃതര്‍.
ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ കാശി വിശ്വനാഥന്‍ ഇടപാട് വിവാദമാവുന്നതിന് മുമ്പ് രാജി വെച്ചൊഴിഞ്ഞിരുന്നു. കാശി വിശ്വനാഥന്‍ രാജിവെച്ചതിന് ശേഷം എം ഡിയായി സ്ഥാനമേറ്റ ആര്‍. പി. ഗുപ്തയും ഇപ്പോള്‍ രാജിവെച്ചിരിക്കുകയാണ്. ആര്‍. പി. ഗുപ്ത മുന്‍ ചെയര്‍മാനെയാണ് ഇടപാടില്‍ കുറ്റപ്പെടുത്തുന്നത്. തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു മുന്‍ എംഡിയെന്നാണ് ഗു-പ്തയുടെ ആരോപണം. കാശിവിശ്വനാഥന്റെ നിര്‍ദേശമനുസരിച്ചായിരുന്നത്രെ ഇടപാടുകള്‍ നടത്തിയത്.
ബാങ്കിന്റെ മുംബൈ ശാഖയിലെ അസിസ്റന്റ് ജനറല്‍ മാനേജര്‍ നാരായണ മയ്യയെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. മറ്റൊരു ഉന്നതോദ്യേഗസ്ഥനും രാജി നല്‍കിയിട്ടുണ്ട്.
പണമിടപാട് നടത്തിയ സുരേന്ദ്രന്‍ ബിനാമിയായാണോ ഇത്രയും രൂപ കേരളത്തിലേക്ക് കടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications