കൈരളിക്കെതിരെ നിയമനടപടി സ്വീകരിക്കും
കൊച്ചി: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മത്സരിക്കുന്നതിന് വേണ്ടി താന്‍ നിയമസഭാംഗത്വം രാജിവെക്കുമെന്ന് തെറ്റായ വാര്‍ത്ത നല്‍കിയ കൈരളിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ. രാജന്‍ ബാബു എം എല്‍ എ അറിയിച്ചു.
കരുനാഗപ്പള്ളി മണ്ഡലത്തെയാണ് ജെ എസ് എസ് എം എല്‍എയായ രാജന്‍ ബാബു പ്രതിനിധീകരിക്കുന്നത്.
സീറ്റ് ഒഴിയാന്‍ പാര്‍ട്ടി എക്സിക്യൂട്ടീവോ സംസ്ഥാന കമ്മിറ്റിയോ തീരുമാനിച്ചിട്ടില്ലെന്നും തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു കൈരളിയിലെ വാര്‍ത്തയെന്നും രാജന്‍ ബാബു പറഞ്ഞു.
വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഢാലോചനയാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും- രാജന്‍ ബാബു വ്യക്തമാക്കി.












Click it and Unblock the Notifications