വ്യാപാരി-വ്യവസായി സമിതിയില്‍ ഭിന്നത
കോഴിക്കോട്: വ്യാപാരി-വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു. ഇപ്പോഴത്തെ സംസ്ഥാനപ്രസിഡന്റ് ടി. നസിറുദ്ദീനെതിരെ ആറ് ജില്ലാകമ്മിറ്റികള്‍ ഒരു മാസം മുമ്പ് അവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഇതുവരെ സംസ്ഥാനകൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടാത്തതില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്.
എറണാകുളം, തിരുവനന്തപുരം, കാസര്‍കോട്, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലാ പ്രതിനിധികളാണ് നസിറുദ്ദീനെതിരെ അവിശ്വാസം പ്രകടിപ്പിച്ചത്. മൊത്തം 280 അംഗങ്ങളുള്ള സമിതിയുടെ സംസ്ഥാനസമിതി കൗണ്‍സിലില്‍ 145 അംഗങ്ങള്‍ ഈ ആറു ജില്ലകളില്‍ നിന്നുള്ളവരാണ്. അവിശ്വാസപ്രമേയം പാസാകുമെന്നതിനാലാണ് സംസ്ഥാനകൗണ്‍സില്‍ വിളിച്ചുചേര്‍ക്കാത്തതെന്നും ആരോപണമുണ്ട്.
വ്യാപാരി-വ്യവസായി ഏകോപനസമിതി ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍ കോളെജാണ് പുതിയ അഭിപ്രായഭിന്നതകള്‍ക്ക് കാരണം. ഈ കോളെജിന്റെ അധികാരം പൂര്‍ണ്ണമായും നസിറുദ്ദീനില്‍ കേന്ദ്രീകരിക്കും വിധമാണ് ഇതിന്റെ പ്രമാണം തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോപണമുണ്ട്.
മെയ് 12ന് തൃശൂരില്‍ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തിലാണ് പ്രസിഡന്റ് നസിറുദ്ദീനെതിരെ എറണാകുളം ജില്ലാകമ്മിറ്റി അവിശ്വാസം രേഖപ്പെടുത്തിയത്. മറ്റ് അഞ്ചുജില്ലാകമ്മിറ്റികള്‍ അതിനെ പിന്താങ്ങി. ഒരു മാസത്തിനുള്ളില്‍ സംസ്ഥാനകൗണ്‍സില്‍ വിളിച്ചുചേര്‍ക്കാമെന്ന് പറഞ്ഞ് നസിറുദ്ദീന്‍ യോഗം പിരിച്ചുവിട്ടു.
ഇതിനിടെ തനിക്കെതിരെ തിരിഞ്ഞ ജില്ലാകമ്മിറ്റികള്‍ പിരിച്ചുവിടാനും നസിറുദ്ദീന്‍ നീക്കം നടത്തിയതായി പറയുന്നു. ഇത് പരാജയപ്പെട്ടു.












Click it and Unblock the Notifications