കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കടല്‍ക്ഷോഭം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കാലവര്‍ഷത്തിന്റെ വരവോടെ കോഴിക്കോട് ശക്തമായ കടല്‍ക്ഷോഭം. കോതികടപ്പുറത്ത് ഒട്ടേറെ വീടുകള്‍ കടലെടുത്തു.

ഇനിയും കൂടുതല്‍ വീടുകള്‍ അപകടഭീഷണിയിലാണ്. ധാരാളം തെങ്ങുകള്‍ക്കും കടല്‍ ഭീഷണി ഉയര്‍ത്തുന്നു. കോഴിക്കോട് കടപ്പുറത്ത് കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പെ കടലാക്രമണം തുടങ്ങിയിരുന്നു. തീരദേശറോഡ് വരെ കടല്‍ കയറിയിരുന്നു.

എന്നാല്‍ പിന്നീട് റോഡ് സംരക്ഷിക്കാന്‍ കരിങ്കല്ലുകൊണ്ട് കോര്‍വാള്‍ കെട്ടി. പക്ഷെ വടക്കോട്ട് നീങ്ങിയ കടല്‍ 50 മീറ്റര്‍ നീളത്തില്‍ അഞ്ചുമീറ്ററോളം വീതിയില്‍ കരയെ വിഴുങ്ങി.

വടകരയ്ക്കും ചോറോഡിനും ഇടയിലുള്ള തീരപ്രദേശത്തെ 80 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഭീഷണിയിലാണ്. ബേപ്പൂര്‍, ചാലിയം ഭാഗത്തും കടല്‍ക്ഷോഭം രൂക്ഷമായ നിലയില്‍ തുടരുന്നു. ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ യന്ത്രവല്‍കൃതബോട്ടുകളൊന്നും ബേപ്പൂര്‍ തുറമുഖത്തുനിന്നും മീന്‍പിടിക്കാന്‍ പോയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X