വെള്ളാപ്പള്ളി കോടികള്‍ വെട്ടിച്ചെന്ന്
തിരുവനന്തപുരം: എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ വെട്ടിച്ചെന്ന് ആരോപണം. എസ്എന്‍ഡിപിയോഗത്തിലെ വിമതവിഭാഗമാണ് വെള്ളാപ്പള്ളിയ്ക്കെതിരെ 16 കോടിയുടെ സാമ്പത്തികയാരോപണം ഉന്നയിച്ചിരിക്കുന്നത്. പ്ലസ്ടു സ്കൂള്‍ അനുമതി ഇനത്തിലും അധ്യാപക നിയമനത്തിലും യോഗത്തിനു കിട്ടേണ്ട തുക വെള്ളാപ്പള്ളി സ്വന്തം കീശയിലാക്കിയെന്നാണ് ആരോപണം.
അഞ്ചും ആറും ലക്ഷം വാങ്ങിയാണ് യോഗം സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നത്. പ്ലസ്ടു സ്കൂളുകള്‍ വീതം വയ്ക്കുന്നതിനും ലക്ഷങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ മൂന്നു വര്‍ഷമായി ഈ ഇനത്തില്‍ ലഭിയ്ക്കുന്ന തുക കണക്കുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് വിമതവിഭാഗം ആരോപിയ്ക്കുന്നു. ഈ കാലയളവില്‍ ഇരുനൂറിനുമേല്‍ അധ്യാപകരെ നിയമിച്ചപ്പോള്‍ കണക്കുപ്രകാരം നാലു കോടി മാത്രമാണ് യോഗം സംഭാവനയായി സ്വീകരിച്ചിട്ടുളളത്.
പത്തു കോടിയ്ക്കും 20 കോടിയ്ക്കും ഇടയ്ക്ക് തുക വെള്ളാപ്പള്ളി കണക്കില്‍ കൊള്ളിക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്ന് വിമതര്‍ ആരോപിയ്ക്കുന്നു. ഇങ്ങിനെയുണ്ടാക്കിയ കോടികള്‍ മകന്‍ തുഷാര്‍ വഴി വെള്ളാപ്പള്ളി കര്‍ണാടക മദ്യലോബിയ്ക്ക് നല്‍കിയെന്നും ആരോപണമുണ്ട്.
എന്നാല്‍, അധ്യാപകനിയമനത്തിനും മറ്റും യോഗം പണം സ്വീകരിക്കാറില്ലെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു.












Click it and Unblock the Notifications