പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കു കലിക്കറ്റ് വിസിയുടെ ചുമതല
തേഞ്ഞിപ്പാലം: കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ജൂണ്‍ 19 വൈകുന്നേരം മുതല്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസിനായിരിക്കും. ഇതു സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് ഉത്തരവ് പുറപ്പെടുവിച്ചു.
വി സി സ്ഥാനത്ത് ഡോ. കെ. കെ. എന്‍. കുറുപ്പിന്റെ കാലാവധി തീരുന്ന ഒഴിവിലാണ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിസിയുടെ ചുമതലയേല്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ഇത് അധിക ചുമതലയാണ്.












Click it and Unblock the Notifications