കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാം നാളെ പത്രിക സമര്‍പ്പിക്കും; ലക്ഷ്മി 21ന്

  • By Staff
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ഥി എ. പി. ജെ. അബ്ദുള്‍ കലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ദില്ലിയിലെത്തി. ജൂണ്‍18 ചൊവാഴ്ച കലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ഇടതുപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗള്‍ ജൂണ്‍ 21ന് പത്രിക സമര്‍പ്പിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചു. ഇടതുപാര്‍ട്ടികളുടെയും ജനതാദളി (സെക്കുലര്‍) ന്റെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ പത്രികാ സമര്‍പ്പണ വേളയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയോടൊപ്പമുണ്ടാവും.

ജൂണ്‍ 17 തിങ്കളാഴ്ച ദില്ലിയിലെത്തിയ അബ്ദുള്‍ കലാമിനെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, കേന്ദ്രമന്ത്രി വിജയ് ഗോയല്‍, ബിജെപി നേതാവ് സാഹിബ് സിംഗ് വര്‍മ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചെന്നൈയില്‍ നിന്ന് ദില്ലിയിലെത്തിയ കലാമിനോടൊപ്പം പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജനുമുണ്ടായിരുന്നു.

തിങ്കളാഴ്ച കലാം പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ സന്ദര്‍ശിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X