ജമ്മു കശ്മീരില്‍ അഞ്ചു പേരെ വെടിവെച്ചുകൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ജൂണ്‍ 16 ഞായറാഴ്ച ഉധംപൂര്‍ ജില്ലയിലെ ബാല്‍മകോട്ട് ബദര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ബാല്‍മക്കോട്ട് ബാദറിലെ ശോഭാറാമിന്റെ വീട്ടില്‍ കയറിയ തീവ്രവാദികള്‍ കുടുംബാംഗങ്ങള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. അഞ്ച് പേര്‍ അവിടെ വെച്ചു തന്നെ മരിച്ചു.
ശോഭാറാമിന്റെ രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജമ്മു കശ്മീരില്‍ ഇതടക്കം വ്യത്യസ്ത അക്രമസംഭവങ്ങളില്‍ 18 പേര്‍ മരിച്ചു. 10 പേര്‍ തീവ്രവാദികളാണ്.












Click it and Unblock the Notifications