Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

തിരുവനന്തപുരം: സിനിമയില്‍ പ്രതിസന്ധി, മാക്ടയില്‍ തമ്മില്‍ തല്ല്... ആകെ കൂടി തലപുകഞ്ഞിരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സിനിമ കാണിക്കേണ്ട കലാഭവന്‍ തിയേറ്ററില്‍ ഫുട്ബോള്‍ കാണിച്ചത് തീരെ പിടിച്ചില്ല. അവര്‍ സംഘമായെത്തി ഫുട്ബോള്‍ പ്രദര്‍ശനം മുടക്കി. അതില്‍ പ്രതിഷേധവുമായി ഫുട്ബോള്‍ പ്രേമികളും രംഗത്തെത്തി.

മെയ് 16 ശനിയാഴ്ചയാണ് കെ എസ് ഫ് ഡി സിയുടെ കലാഭവന്‍ തിയേറ്ററില്‍ ലോകകപ്പ് ഫുട്ബോളിലെ ആദ്യത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരമായ ജര്‍മനി-പരാഗ്വേ കളി ടിക്കറ്റ് വെച്ച് നടത്താന്‍ തീരുമാനിച്ചതിന് നല്ല പ്രതികരണമാണുണ്ടായത്. മത്സരം തുടങ്ങും മുമ്പേ തിയേറ്റര്‍ ഹൗസുഫുള്ളായി. 20, 15, 10 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.

എന്നാല്‍ പ്രദര്‍ശനം തടസപ്പെടുത്താന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരെത്തി. ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ടി. കെ. രാജീവ് കുമാറും പ്രദര്‍ശനം തടയാന്‍ എത്തിയവരില്‍ പെടും. സംവിധായകരായ കെ. മധുവും സുരേഷ് കൃഷ്ണനുമുണ്ടായിരുന്നു ഫുട്ബോള്‍ വിരോധികളായി രംഗത്ത്.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്. സിനിമ പ്രതിസന്ധിയിലായിതിന് ഫുട്ബോള്‍ എന്തു പിഴച്ചു? ഫുട്ബോള്‍ പ്രേമികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. പ്രദര്‍ശനം തടഞ്ഞതില്‍ പ്രതിഷേധിച്ചും ഫുട്ബോള്‍ പ്രദര്‍ശനം തുടരണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ജൂണ്‍ 17 തിങ്കളാഴ്ച കലാഭവന് നേരെ മാര്‍ച്ച് നടന്നു. കെ എസ് എഫ് ഡി സി ചെയര്‍മാനെ കണ്ട് പ്രകടനക്കാര്‍ തങ്ങളുടെ ആവശ്യം ബോധിപ്പിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+