ഹവാല: സിബിഐ അന്വേഷിക്കും
കൊച്ചി: കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് 336 കോടി രൂപ കടത്തിയതിനെ പറ്റി സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി ബാലാസാഹെബ് വിഖെ പാട്ടില്‍ അറിയിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണോ ഈ പണം കേരളത്തിലെത്തിയതെന്ന് സിബിഐ അന്വേഷിക്കും. പണം എവിടെ നിന്ന് വന്നെന്നും എന്താവശ്യത്തിനാണ് ചെലവഴിക്കുന്നതെന്നും അന്വ്യേഷിക്കാനാണ് സിബിഐയോട് ആവശ്യപ്പെടുന്നത്.
തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ സംസ്ഥാനത്ത് സ്ഥലം വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണത്തെ കുറിച്ചും അന്വേഷണമുണ്ടാവും. പണം ലഭിച്ചത് ആര്‍ക്കായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തെ ചില ബാങ്ക് അക്കൗണ്ടുകള്‍ തീവ്രവാദി നീരീക്ഷണത്തിലാണെന്ന് വിഖെ പാട്ടില്‍ അറിയിച്ചു.












Click it and Unblock the Notifications