ചികിത്സ: ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കണം
കൊച്ചി: ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ ഗ്രാമങ്ങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഐ എസ് ആര്‍ ഒ വൈദ്യശാസ്ത്രരംഗത്തെ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അറിയിച്ചു.
ആരോഗ്യ പരിചരണത്തില്‍ ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ എസ് ആര്‍ ഒ ചര്‍ച്ച നടത്തിയത്. കൊച്ചി മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കസ്തൂരിരംഗന്‍.
ഗ്രാമപ്രദേശങ്ങളില്‍ രണ്ട് ശതമാനം വിദഗ്ധ ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലെയും ആരോഗ്യ പരിചരണത്തിലുള്ള അന്തരം ഒരു പ്രധാന പ്രശ്നമാണ്.
ചെന്നെയിലെയും ലക്ഷദ്വീപിലെയും രാമചന്ദ്ര ആശുപത്രിയെയും കൊച്ചിയിലെ മാതാ അമൃതാനന്ദമയി ആശുപത്രിയെയും ഐ എസ് ആര്‍ ഒ ഉപഗ്രഹം വഴി പോര്‍ട്ട് ബ്ലയറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കസ്തൂരിരംഗന്‍ പറഞ്ഞു.












Click it and Unblock the Notifications