കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് വിവാഹനിയമങ്ങള്‍ അറിയില്ലെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വിവാഹ നിയമങ്ങളെക്കുറിച്ച് സ്ത്രീകള്‍ അജ്ഞരാണെന്ന് ജസ്റിസ് എം. രാജേന്ദ്രന്‍. നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സാമൂഹിക ഇടപെടലുകള്‍ ഉണ്ടാകണമെന്നും കുടുംബ കോടതി ജഡ്ജിയായ അദ്ദേഹം ആവശ്യപ്പെട്ടു.

കേരളീയ വിവാഹം : പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റിസ് രാജേന്ദ്രന്‍. സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ സെന്ററാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കേരളത്തില്‍ പരാജിത വിവാഹങ്ങളില്‍ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് നിയമ പരിരക്ഷ കിട്ടാത്തതിനാലാണ്. പലതും നിയമാനുസൃത വിവാഹങ്ങളായിരിക്കില്ല. സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞാല്‍ തങ്ങള്‍ നിയമപരമായി വിവാഹിതരായി എന്നാണ് പല പെണ്‍കുട്ടികളുടെയും ധാരണ.

ഇത് ശരിയല്ലെന്ന് ജസ്റിസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താക്കന്‍മാര്‍ വീണ്ടും വിവാഹം ചെയ്യുന്നത് തടയാനോ, ഒരു ഭാര്യയുടെ നിയമപരമായ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനോ സബ്രജിസ്ട്രാര്‍ ഓഫീസിലെ ഒപ്പിടല്‍ മതിയാകില്ല.

വളര്‍ന്നു വരുന്ന തലമുറയുടെ സ്വഭാവ രൂപീകരണത്തിലും കുടുംബ ഭദ്രത അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മക്കളോട് അമിത സ്നേഹം പ്രകടിപ്പിക്കുന്ന മാതാപിതാക്കള്‍ യഥാര്‍ത്ഥത്തില്‍ അവരെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

അമിതമായ സ്നേഹപരിലാളനകളേറ്റു വളരുന്ന കുട്ടികള്‍ക്ക് ഭാവിയിലുണ്ടാകുന്ന ജീവിത പ്രശ്നങ്ങള്‍ ധൈര്യ സമേതം നേടിടാന്‍ കഴിയില്ല. ഇങ്ങനെ വളരുന്ന കുട്ടികളുടെ വൈവാഹിക ജീവിതം പ്രശ്ന സങ്കീര്‍ണമായിരിക്കും. കുടുംബ ജീവിതത്തിലുണ്ടാകുന്ന ചെറിയ പൊരുത്തക്കേടുകള്‍ക്കു പോലും ആത്മഹത്യയോ വിവാഹ മോചനമോ പരിഹാരമാര്‍ഗമായി കാണുന്നത് ഇങ്ങനെ വളരുന്ന കുട്ടികളാണെന്ന് ജസ്റിസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X