Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ക്കെതിരെ രോഷം ശക്തിപ്പെടുന്നു

തിരുവനന്തപുരം : ദൃശ്യമാധ്യമങ്ങള്‍ക്ക് സ്പീക്കര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.

വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പൊതുജനാഭിപ്രായ രൂപീകരണത്തില്‍ പങ്കെടുത്ത സാംസ്ക്കാരിക നായകരൊന്നടങ്കം സര്‍ക്കാരിനെയും സ്പീക്കറെയും രൂക്ഷമായി വിമര്‍ശിച്ചു.

ഒ. എന്‍. വി. കുറുപ്പ്, സുഗതകുമാരി, പി. ഗോവിന്ദപ്പിളള, സക്കറിയ, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, പന്തളം സുധാകരന്‍ എന്നിവര്‍ സ്പീക്കറെ നിശിതമായി വിമര്‍ശിച്ചു.

സ്പീക്കറുടെ ജനാധിപത്യ വിരുദ്ധ പിന്‍വലിപ്പിക്കുന്നതില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസന്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് കേരള ജേര്‍ണലിസ്റ് യൂണിയന്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. മന്ത്രിയുടെ വീടിനു മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ വീട് ഉപരോധിച്ചു.

മാധ്യമ വിലക്ക് എന്നെഴുതിയ പേപ്പറുകള്‍ മന്ത്രിയുടെ വസതിയ്ക്കു മുമ്പില്‍ കത്തിച്ചു. പ്രതിഷേധക്കാരെ അഭിമുഖീകരിക്കാതെ വീടിന്റെ പിന്‍ഭാഗം വഴിയാണ് മന്ത്രി നിയമസഭയിലേയ്ക്ക് പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+