കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
റാവുത്തറെ പുറത്താക്കി പത്മജ യൂണിയന് പ്രസിഡന്റ്
തൃശൂര്‍: പത്മജ വേണുഗോപാല്‍ കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റി ( കെ എച്ച് ആര് ഡബ്ല്യു എസ്) എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റായി.
യൂണിയന് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഐ എന്‍ ടി യു സി നേതാവ് എം. എസ്. റാവുത്തര്‍ നേതൃസ്ഥാനത്തു നിന്ന് പുറത്തായി. പുതിയ ഭാരവാഹികളുടെ കൂട്ടത്തില്‍ റാവുത്തറിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റായി പത്മജയെ തിരഞ്ഞെടുത്തപ്പോള്‍ റാവുത്തര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. റാവുത്തറുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഫെഡറേഷനില്‍ നിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു.
ജോസഫ് പെരുമ്പിള്ളിയാണ് കെ എച്ച് ആര് ഡബ്ല്യു എസ് എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി.
Story first published: Monday, June 17, 2002, 5:30 [IST]