ഉപരാഷ്ട്രപതി: പൊതു പ്രതിപക്ഷ സ്ഥാനാര്‍ഥി വേണം
തിരുവനന്തപുരം: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം ഒരു പൊതുസ്ഥാനാര്‍ഥിയെ തീരുമാനിക്കണമെന്ന് ലോക് ജനശക്തി നേതാവ് രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു.
ഇത്തരം പ്രധാന പ്രശ്നങ്ങളില്‍ അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒന്നാവണമെന്നും പാസ്വാന്‍ പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ പാസ്വാന്‍ ജൂണ്‍ 16 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ബിജെപി ആസൂത്രണം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ബി ജെ പി സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി.
കെ. ആര്‍. നാരായണന്‍ രാഷ്ട്രപതി സ്ഥാനത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി വാജ്പേയി അദ്ദേഹത്തെ കണ്ട് അറിയിച്ചത് ശരിയല്ല. വാജ്പേയിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ത്തിയത് കേന്ദ്രം പിന്‍വലിക്കണം.
ഗുജറാത്ത് പ്രശ്നം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേല്പിച്ചിരിക്കുകയാണെന്ന് പാസ്വാന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications