സ്വകാര്യബസുകള്‍ക്ക് നിരോധനം : ഇടുക്കിയില്‍ യാത്ര ദുരിതമാകും
ഇടുക്കി : ജില്ലയിലെ 215 സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുളള ഹൈക്കോടതി ഉത്തരവ് യാത്രാ ദുരിതം രൂക്ഷമാക്കും.
പ്രധാന ഹൈറേഞ്ച് പാതയായ കട്ടപ്പന - കോട്ടയം റൂട്ടിലോടുന്ന 60 ബസുകളുടെ അടക്കം പെര്‍മിറ്റാണ് കോടതി റദ്ദാക്കിയത്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സാമ്പത്തിക പ്രതിസന്ധി കൊണ്ട് ചക്രശ്വാസം വലിക്കുന്ന കെഎസ്ആര്‍ടിസിയ്ക്ക് കഴിയില്ലെന്ന് ഉറപ്പായിരിക്കെ ജനത്തിന്റെ യാത്രാ ക്ലേശം വര്‍ദ്ധിയ്ക്കും.
1290 സ്വകാര്യ ബസ് ജീവനക്കാരുടെ വരുമാനമാര്‍ഗമാണ് ഇതോടെ നിലച്ചു പോയത്. പരോക്ഷമായി ഈ വ്യവസായത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ആളുകളെയും നിരോധനം വലയ്ക്കും.
ദേശസാല്‍ക്കരിച്ച റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ അനുവദിക്കില്ലെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി പെര്‍മിറ്റ് റദ്ദാക്കിയത്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്നത്തെ നിലയില്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെ മൂര്‍ദ്ധന്യത്തിലായ യാത്രാത്തിരക്ക് പരിഹരിക്കാന്‍ അധികം ബസുകള്‍ പോലും ഓടിക്കാന്‍ കെഎസ് ആര്‍ടിസിയ്ക്കു കഴിഞ്ഞിട്ടില്ല.
കോട്ടയം - കട്ടപ്പന റൂട്ടില്‍ ഓടുന്ന മൂന്നു ബസുകള്‍ പോലും കൃത്യമായി സര്‍വീസ് നടത്തുന്നില്ലെന്ന് കോട്ടയം ഡിപ്പോയിലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റു റൂട്ടുകളില്‍ വണ്ടിയില്ലാതാകുമ്പോഴും അറ്റകുറ്റപ്പണികള്‍ക്ക് കയറ്റുമ്പോഴും ബസ ്ക്യാന്‍സല്‍ ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്കാരെ ആകര്‍ഷിയ്ക്കാന്‍ സ്വകാര്യബസുകളില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളൊന്നും കെഎസ്ആര്‍ടിസിയ്ക്ക് താങ്ങാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വകാര്യബസുടമകള്‍ തമ്മില്‍ ഹൈറേഞ്ചില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കണ്ടം വച്ച വണ്ടികളുമായി ഇവരോട് മത്സരിക്കാന്‍ പോകാനാവില്ലെന്നും അദ്ദേഹം പറയുന്നു.
പല പ്രധാന റൂട്ടുകളിലും കെഎസ്ആര്‍ടിസിയ്ക്ക് ഇപ്പോള്‍ ബസില്ല. തങ്കമണി-വെണ്ണപ്പുറം റൂട്ട് ഉദാഹരണം. ജില്ലയിലുളള 480 സ്വകാര്യ ബസുകളില്‍ 150 എണ്ണം അടിമാലി കട്ടപ്പന വഴി ഓടുന്നതാണ്.
കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഇല്ലാത്തതും പ്രശ്നമാണ്. ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഒരു ഡിപ്പോ പണിയുന്നുണ്ട്. ഇനി 15 ലക്ഷം രൂപ കൂടിയുണ്ടെങ്കിലേ പണി തീരുകയുളളൂ.
ഉരുള്‍പൊട്ടല്‍ ഭീഷണിയുളള സ്ഥലത്താണ് ഡിപ്പോ പണിയുന്നത്. 40 ബസുകളില്‍ കൂടുതല്‍ ഇവിടെ പാര്‍ക്കു ചെയ്യാനും സാധ്യമല്ല. ബസ് സ്റാന്‍ഡു പണിയാന്‍ ഈ പ്രദേശം സുരക്ഷിതമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നതതസ വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ബസ് സ്റാന്‍ഡ് പണിയുന്നത് വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. കോട്ടയം കുമിളി ഭാഗത്തേയ്ക്കുളള യാത്രക്കാര്‍ നാലു കിലോമീറ്റര്‍ ഓരോ യാത്രയിലും അധികം സഞ്ചരിക്കേണ്ടി വരും. ഇത് സമയ നഷ്ടവും കെഎസ്ആര്‍ടിസിയ്ക്ക് ധനനഷ്ടവും ഉണ്ടാക്കും.
പഞ്ചായത്ത് പണിയിച്ച സ്വകാര്യബസ്റ് സ്റാന്‍ഡാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയും ഉപയോഗിക്കുന്നത്. പരിമിതമായ സൗകര്യങ്ങളേ ഇവിടെയും ഉളളൂ.
ഹ്രസ്വദൂര പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കേണ്ടതില്ലെന്നാണ് ഉടമകളുടെ തീരുമാനം. തങ്ങള്‍ സര്‍വീസ് നിര്‍ത്തുമ്പോള്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ജോസ് അഗസ്റിനും സെക്രട്ടറി എ. ടി. തോമസും ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ കെഎസ്ആര്‍ടിസി യാത്രാ സൗജന്യം അനുവദിച്ചിട്ടില്ല. അതിനാല്‍ സ്ക്കൂള്‍ കുട്ടികളും വരുംദിനങ്ങളില്‍ ബുദ്ധിമുട്ടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മറ്റുളള സ്ഥലങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലെ സ്വകാര്യബസ് സര്‍വീസുകള്‍ താരതമ്യേനെ പരാതികളില്‍ നിന്നും വിമുക്തമായിരുന്നെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കൃത്യസമയം പാലിക്കുന്നതിലും മറ്റ് യാത്രാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിലും മുന്നിലായിരൂന്നു ഇടുക്കിയിലെ സ്വകാര്യ ബസ് സര്‍വീസ്.
കെഎസ്ആര്‍ടിസിയുമായി സ്വകാര്യബസുകള്‍ മത്സരിക്കാതിരിക്കാനാണ് ജില്ല മുഴുവന്‍ ദേശസാല്‍ക്കരിക്കാനൊരുങ്ങുന്നതെന്ന് അവര്‍ പറയുന്നു. 851 കോടി രൂപ നഷ്ടത്തില്‍ ഓടുന്ന കോര്‍പറേഷന്‍ ദേശസാല്‍ക്കരണത്തിനു ശേഷം എങ്ങനെ ജില്ലയില്‍ യാത്രാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരാഞ്ഞു.












Click it and Unblock the Notifications