പ്ലസ് ടു : സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി
കൊച്ചി : 38 പ്ലസ് ടു ബാച്ചുകള്‍ റദ്ദാക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. 32 സ്ക്കൂളുകളിലായി അനുവദിച്ച പ്ലസ് ടു ബാച്ചുകള്‍ റദ്ദാക്കാനുളള മെയ് 18ന്റെ സര്‍ക്കാര്‍ ഉത്തരവാണ് കോടതി അസ്ഥിരപ്പെടുത്തിയത്.
ഓരോന്നും പ്രത്യേകമായി പഠിച്ചല്ല സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണനും മുഹമ്മദ് ഷാഫിയും ഉള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി. അനുമതി റദ്ദാക്കുന്നതിന് വിശ്വസനീയമായ കാരണങ്ങളൊന്നും ഉത്തരവില്‍ ഇല്ല. സാഹചര്യങ്ങള്‍ അപഗ്രഥിച്ചെടുത്ത നല്ല തീരുമാനമല്ല ഇതെന്ന് അവര്‍ പറഞ്ഞു.
38 ബാച്ചുകളുടെ അനുമതി പിന്‍വലിക്കാന്‍ ഒരു പൊതു ഉത്തരവ് മതിയാകില്ലെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
പ്ലസ് ടു ബാച്ചുകളുടെ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട 18 ഹര്‍ജികളിന്മേലാണ് കോടതി ഉത്തരവ്.












Click it and Unblock the Notifications