കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോളോ ഗള്‍ഫിലേക്ക്

  • By Staff
Google Oneindia Malayalam News

ചെന്നൈ: അപ്പോളോ ആശുപത്രി ഗള്‍ഫ് രാജ്യങ്ങളിലേക്ക്. അവിടെ ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിന് പകരം ഗള്‍ഫ് രാജ്യങ്ങളിലെ ആശുപത്രികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുകയെന്ന് അപ്പോളോ ആശുപത്രി ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ സാര്‍ക് രാഷ്ട്രങ്ങളിലേക്കും പ്രവേശിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശിലെ ധാക്കയില്‍ ആശുപത്രി ഏറ്റെടുക്കും. ദുബായിലെ ഒരു ആശുപത്രി ഏറ്റെടുത്ത് ഉടനെ അപ്പോളൊ പ്രവര്‍ത്തനം തുടങ്ങും. സൗദി അറേബ്യയിലെ റിയാദില്‍ ഇപ്പോള്‍ അപ്പോളോ നടത്തിവരുന്ന ക്ലിനിക്കിനെ വികസിപ്പിച്ച് ആശുപത്രി സൗകര്യം സ്ഥാപിക്കും. ഇവിടെയും അധികം വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറ്റെടുത്ത് നടത്താനുള്ള ചര്‍ച്ചകളില്‍ അപ്പോളൊ അവിടുത്തെ സര്‍ക്കാരിന്റെ ലിസ്റില്‍ ഒന്നാംസ്ഥാനത്തുണ്ട്. ദോഹയിലും അപ്പോളൊ ചില ആശുപത്രികളില്‍ ഏറ്റെടുത്ത് നടത്താന്‍ ആലോചിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X