പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ന്യൂനപക്ഷ സ്വാശ്രയ കോളജുകള്‍ക്കുള്ള ആനുകൂല്യം ഭൂരിപക്ഷ സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള യുഡി എഫ് ശുപാര്‍ശയെ കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സി പി എമ്മിലെ കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ തീരുമാനം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്ന് കോടിയേരി ആരോപിച്ചു.
യുഡിഎഫ് ശുപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പുതിയ നയം പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരിക്കുന്നതിനാണ് സഹായിക്കുകയെന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സുപ്രിം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് യുഡിഎഫിന്റെ തീരുമാനം.












Click it and Unblock the Notifications