കൈക്കൂലി : എപിപിയ്ക്ക് തടവും പിഴയും
തൃശൂര്‍ : കൈക്കൂലിക്കേസില്‍ അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നാലു വര്‍ഷം കഠിന തടവും 25,000 രുപ പിഴയും.
എപിപി മുഹമ്മദ് നജീബിനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജൂണ്‍ 18 ചൊവാഴ്ച ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വെറും തടവ് കൂടി അനുഭവിക്കണം.
1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തടഞ്ഞു വച്ചിരുന്ന വീഡിയോ കാമെറ വിട്ടുകൊടുക്കാന്‍ അനില്‍കുമാര്‍ എന്നയാളില്‍ നിന്ന് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രൊസിക്യൂഷന്‍ ആരോപണം.
ആദ്യം കൈക്കൂലി നല്‍കാന്‍ സമ്മതിച്ച അനില്‍കുമാര്‍, പിന്നീട് കാമെറ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ആദ്യം കേസിന്റെ വിചാരണ നടന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് തൃശൂരിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications