ഓണത്തിന് 16 കോടിയുടെ കൈത്തറി വില്‍ക്കും
കൊച്ചി : ഓണാഘോഷവേളയില്‍ 16 കോടി രൂപയുടെ വിറ്റുവരവിന് ഹാന്‍ടെക്സ് ലക്ഷ്യമിടുന്നു.
കേരള സംസ്ഥാന ഹാന്‍ഡ്ലൂം വീവേഴ്സ് കോപ്പറേറ്റീസ് സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ പോള്‍ കെ. കണ്ണേല്‍ ജൂണ്‍ 18 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.
വ്യാജ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിറഞ്ഞതോടെ ഹാന്‍ഡ്ലൂം കോര്‍പറേഷന്‍ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറെയും വ്യാജ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. കൃത്രിമ തുണിത്തരങ്ങളോടുളള ഉപഭോക്താക്കളുടെ ഭ്രമവും വ്യവസായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2001-02ല്‍ ആകെ 18 കോടിയായിരുന്നു ഹാന്‍ഡ്ലും വില്‍പ്പനയില്‍ നിന്നുളള ആകെ വരുമാനം. ഈ വര്‍ഷം ഇത് 25 കോടിയാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
അന്യ രാജ്യങ്ങളിലേയ്ക്കുളള കൈത്തറി കയറ്റുമതിയും വര്‍ദ്ധിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങളാണ് ഇംഗ്ലണ്ടും സൗദി അറേബ്യയിലും ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം ഇതുവരെ 30 ലക്ഷം രൂപയുടെ ഇറക്കുമതി ഉത്തരവ് കിട്ടിയിട്ടുണ്ട്. നഷ്ടം വരുത്തിയ 25 ഹാന്‍ഡ്ലൂം വില്പനകേന്ദ്രങ്ങള്‍ പൂട്ടി. കൊച്ചിയിലെ ഹാന്‍ഡ്ലൂം കേന്ദ്രം ജൂണ്‍ 19 ബുധനാഴ്ച തുറക്കും. കൊയിലാണ്ടിയിലും വടകരയിലും ഓരോ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications