കെഎസ്ആര്‍ടിസിക്കു പ്രത്യേക പൊലീസ് സേന
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്കു വേണ്ടി പ്രത്യേക പൊലീസ് സേന രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.
അപകടങ്ങളില്‍ കേട്പാടുകള്‍ക്ക് നഷ്ടപരിഹാരമായി അമിതമായ തുകയാണ് കെ എസ് ആര്‍ ടി സി ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്. വ്യാജമായ അവകാശവാദങ്ങളിന്മേലാണ് ഈ തുക നല്‍കുന്നത്. പൊലീസ് സേന രൂപീകരിക്കേണ്ടതിന്റ ആവശ്യകത ഈ പശ്ചാത്തലത്തിലാണ്.
മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സി 10.81 കോടി രൂപ നല്‍കാനുണ്ടായിരുന്നു. ആവശ്യമായ പണമില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി ഈ പണം നല്‍കുന്നതില്‍ കാലതാമസം വന്നു. പലിശ നല്‍കുന്നതു മൂലമുള്ള നഷ്ടം ഒഴിവാക്കാനായി എട്ട് കോടി രൂപ കെ എസ് ആര്‍ ടി സി വായ്പ വാങ്ങിയിട്ടുണ്ട്.
കേന്ദ്രസഹായത്തോടെ പാറശാലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കും. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് ഇന്‍ഷ്വറന്‍സ് സുരക്ഷ നല്‍കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മടിക്കുകയാണ്.
കെ എസ് ആര്‍ ടി സി 10 ലക്ഷ്വറി ബസുകള്‍ വാടകയ്ക്കെടുക്കും ഇതിനായുള്ള ടെന്ററുകള്‍ ക്ഷണിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications