Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ക്കും കുടുംബമുണ്ടെന്ന് സ്പീക്കര്‍

തിരുവനന്തപുരം : മന്ത്രിമാര്‍ക്കും ഭാര്യയും മക്കളുമൊക്കെയുണ്ടെന്ന ഓര്‍മ്മ വേണമെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍.

മന്ത്രിമാര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ലൈംഗികാപവാദം പ്രചരിപ്പിക്കുന്നവര്‍ അവരുടെ കുടുംബത്തെക്കുറിച്ചും ഓര്‍ക്കണമെന്ന് സ്പീക്കര്‍ ഉപദേശിച്ചു. കേരള വനിതാ കമ്മിഷന്‍ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ ഇടപെട്ടാണ് സ്പീക്കര്‍ ഇങ്ങനെ പറഞ്ഞത്.

രണ്ടു മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും എതിരെയുളള ലൈംഗിക പീഢനക്കേസുകള്‍ അട്ടിമറിക്കാനാണ് വനിതാകമ്മിഷന്‍ പിരിച്ചുവിട്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചപ്പോഴാണ് സ്പീക്കര്‍ ഇടപെട്ടത്.

കോടിയേരിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ ബഞ്ചുകളില്‍ പ്രതിഷേധമുയര്‍ന്നു. അംഗങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അത് ഉന്നയിക്കുന്നവര്‍ക്കു തന്നെ വ്യക്തമായി അറിയാം. എന്നിട്ടും എന്തിനാണ് ഇത് വീണ്ടും വീണ്ടും ഉന്നയിക്കുന്നത്?മന്ത്രിമാര്‍ക്കും കുടുംബവും ഭാര്യയും മക്കളുമൊക്കെയുണ്ടെന്ന് ഓര്‍മ്മ വേണം സ്പീക്കര്‍ ചൂടായി.

ചെലവു ചുരുക്കാനുളള ആസുത്രണബോര്‍ഡ് ശുപാര്‍ശയനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം ഏഴില്‍ നിന്നും മൂന്നായി കുറച്ചതെന്ന് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ നിയമമന്ത്രി കെ. എം. മാണി വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും വനിതാകമ്മിഷനില്‍ രാഷ്ട്രീയക്കാരികളെയാണ് നിയമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ സംസ്ഥാനത്ത് പെരുകി വരികയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ആരോപിച്ചു. 25നെതിരെ 64 വോട്ടുകള്‍ക്ക് ബില്‍ സഭ പാസാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+