ബോംബേറ് : കണ്ണൂരില്‍ തിരച്ചില്‍ ഊര്‍ജിതം
കണ്ണൂര്‍ : സിപിഎം പ്രവര്‍ത്തകര്‍ സിഐയ്ക്കെതിരെ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് പാനൂര്‍ മേഖലയില്‍ പൊലീസ് റെയ്ഡ് ശക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. ബോംബേറിഞ്ഞവരെ പിടിയ്ക്കാന്‍ ഒളിത്താവളങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
സിപിഎംകാരുടെ ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ പാനൂര്‍ സിഐ അബ്ദുള്‍ ഹമീദ് ആശുപത്രിയിലാണ്. പാനൂരില്‍ അക്രമാസക്തരായ ജനക്കുട്ടത്തെ പിന്തുടരുന്നതിനിടയ്ക്കാണ് ഹമീദിനു നേരെ നാടന്‍ ബോംബെറിഞ്ഞത്.
എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം കേന്ദ്രങ്ങള്‍ അറിയിച്ചു. സ്ഥലത്ത് ശക്തമായ പൊലീസ് സന്നാഹം ക്യാമ്പു ചെയ്യുന്നുണ്ട്.












Click it and Unblock the Notifications