Get Updates
Get notified of breaking news, exclusive insights, and must-see stories!

ശംഖുമുഖം വികസനത്തിന് കര്‍മ്മപദ്ധതി

തിരുവനന്തപുരം : ശംഖുമുഖം ബീച്ച് വികസനത്തിന് നഗരസഭ കര്‍മ്മപദ്ധതി തയ്യാറാക്കുന്നു.

ബീച്ച് കൂടുതല്‍ സുന്ദരമാക്കുക, സന്ദര്‍ശകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് നഗരസഭയുടെ ലക്ഷ്യം. ഇപ്പോഴത്തെ ബജറ്റില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബീച്ച് വികസനത്തിന് 10 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. പദ്ധതി തയ്യാറാക്കുന്നതിന് കിന്‍ഫ്ര, ഐസിഐസിഐ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ഇവരുടെ കണ്‍സള്‍ട്ടന്‍സി ഫീ.

ബില്‍ഡ് ആന്റ് ഓപ്പറേറ്റ് (ബി. ഒ. ടി.) അടിസ്ഥാനത്തിലോ സ്പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തിലോ ആയിരിക്കും പദ്ധതി നടപ്പാക്കുന്നത്. കിന്‍ഫ്രയും നഗരസഭയും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. പദ്ധതി ചെലവ് നഗരസഭ വഹിക്കേണ്ടി വരില്ല.

ആഗോള ടെന്‍ഡര്‍ വിളിച്ച് പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിക്കഴിയുമ്പോള്‍ ആദ്യ ഘട്ട കണ്‍സള്‍ട്ടന്‍സി ഫീസ് ആയ മൂന്നു ലക്ഷം രൂപ കിന്‍ഫ്രയ്ക്ക് നല്‍കും. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുമ്പോള്‍ രണ്ടാം ഘട്ടമായി നാലര ലക്ഷം രൂപ നല്‍കും. സാദ്ധ്യതാ റിപ്പോര്‍ട്ടും മറ്റു രേഖകളും സമര്‍പ്പിയ്ക്കുമ്പോള്‍ ബാക്കി തുക രണ്ട് തവണകളായും നല്‍കും.

കരാര്‍ അംഗീകരിച്ചാല്‍ കരാറുകാരന്‍ ഈ തുക നഗരസഭയ്ക്ക് തിരികെ നല്‍കും. കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ നഗരസഭാ യോഗമാണ് കിന്‍ഫ്രയെ കണ്‍സള്‍ട്ടന്റാക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+