അനന്തപുരി എക്സ്പ്രസ് ജൂണ്‍ 30 മുതല്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പുതിയ തീവണ്ടി ജൂണ്‍ 30ന് സര്‍വീസ് തുടങ്ങും. അനന്തപുരി എക്സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്തും.
അനന്തപുരി എക്സ്പ്രസ് ഞായറാഴ്ച ചെന്നൈയില്‍ നിന്നും തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നുമുണ്ടാവില്ല. മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം നാലിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ചെന്നൈയിലെത്തും. വൈകുന്നേരം ചെന്നൈയില്‍ നിന്ന് 7.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരത്തെത്തും.
പാലക്കാട്ട് നിന്ന് ഈറോഡിലേക്ക് പുതിയ ഇലക്ട്രിക് തീവണ്ടിയും തുടങ്ങും. കേരളത്തിലാദ്യമായാണ് ഇലക്ട്രിക് തീവണ്ടി ഓടിത്തുടങ്ങുന്നത്. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം-എറണാകുളം ശതാബ്ദി എക്സ്പ്രസും എറണാകുളം-കോഴിക്കോട് ഇന്റര്‍സിറ്റി തീവണ്ടിയും നവംബറില്‍ സര്‍വീസ് ആരംഭിക്കും.












Click it and Unblock the Notifications