Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയകോളജുകളില്‍ 10% എന്‍ആര്‍ഐ ക്വാട്ട

തിരുവനന്തപുരം: ന്യൂനപക്ഷ സ്വാശ്രയ കോളജുകളില്‍ ഫീസിലും പ്രവേശനത്തിലുമുള്ള എല്ലാ സൗകര്യങ്ങളും ഭൂരിപക്ഷ സ്വാശ്രയ കോളജുകളിലും അനുവദിക്കാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

സ്വാശ്രയ കോളജുകളില്‍ 20 ശതമാനം കമ്യൂണിറ്റി സീറ്റായി അനുവദിക്കും. 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലും 10 ശതമാനം എന്‍ ആര്‍ ഐ ക്വാട്ടയിലുമായിരിക്കും. 50 ശതമാനം മെറിറ്റ് വിഭാഗത്തില്‍.

യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയാണ് തീരുമാനങ്ങള്‍ വാര്‍ത്താ ലേഖകരെ അറിയിച്ചത്. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന കോളജുകളുടെ ഒരു ആനുകൂല്യവും എടുത്തുകളയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ട കള്ള് ഷാപ്പ് തൊഴിലാളികളില്‍ പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ എക്സൈസ് മന്ത്രിയോടും തൊഴില്‍ മന്ത്രിയോടും നിര്‍ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള 809 ഷാപ്പുകള്‍ വില്‍ക്കാനുള്ള ശ്രമം നടന്നുവരികയാണ്.

45 ദിവസത്തെ ട്രോളിംഗ് നിരോധനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ കുറിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും ബോട്ടുടമകളുടെയും പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ ഒരു സമിതി രൂപീകരിച്ചു. യുഡിഎഫ് കണ്‍വീനറെ കൂടാതെ മന്ത്രിമാരായ കെ. വി. തോമസ്, കെ. ആര്‍. ഗൗരിയമ്മ, കടവൂര്‍ ശിവദാസന്‍, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, ആര്‍ എസ് പി (ബി) നേതാവ് എ. വി. താമരാക്ഷന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+