ഇസ്രയേലില്‍ സ്ഫോടനം; 19 മരണം
ജെറുസലെം: ഇസ്രയേലില്‍ നടന്ന പലസ്തീന്‍ തീവ്രവാദി നടത്തിയ ബോംബ്സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ജൂണ്‍ 18 ചൊവാഴ്ച തിരക്കേറിയ ബസിനുള്ളിലായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ശക്തിയില്‍ ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയി. കത്തിക്കരിഞ്ഞ ശവശരീരങ്ങള്‍ നാലുപാടും ചിതറിത്തെറിച്ചു.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഓഫീസിലേക്ക് പോയിരുന്ന ജീവനക്കാരും ആയിരുന്നു മരിച്ചവരില്‍ ഏറെയും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ഹമാസ് ഏറ്റെടുത്തു. വെസ്റ് ബാങ്കിലെ അഭയാര്‍ത്ഥിക്യാമ്പിലെ 22 കാരനായ മൊഹമ്മദ് അല്‍ ഘൗളാണ് ഈ കൊലയ്ക്ക് പിന്നിലെന്നും ഹമാസ് അറിയിച്ചു.
ബോംബാക്രമണത്തെ പലസ്തീന്‍ ഭരണാധികാരികള്‍ ശക്തമായി വിമര്‍ശിച്ചു.












Click it and Unblock the Notifications