പൊലീസ് നിര്‍ദേശം ;രാം കെ നാം തടഞ്ഞു
തിരുവനന്തപുരം: ആനന്ദ്പട്വര്‍ധന്റെ ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത് പൊലീസ് റിപ്പോര്‍ട്ടും അപേക്ഷയും കാരണമാണെന്ന് മുന്‍ മലപ്പുറം കളക്ടര്‍ ചന്ദ്രശേഖരബാബു.
പട്വര്‍ധന്റെ രാം കെ നാം എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മലപ്പുറത്തെ തീയറ്റര്‍ ഉടമകള്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ദര്‍ശന സാംസ്കാരികവേദി എന്ന സംഘടന ചിത്രം എടവണ്ണ ബസ് സ്റാന്റ് പരിസരത്ത് പ്രദര്‍ശിപ്പിക്കാനൊരുങ്ങിയത്.
എന്നാല്‍ ചിത്രപ്രദര്‍ശനം മലപ്പുറം ജില്ലയെ സംഘര്‍ഷഭരിതമാക്കുമെന്നും വര്‍ഗീയ കലാപത്തിന് വേദിയാക്കുമെന്നും റിപ്പോര്‍ട്ട്ലഭിച്ചിരിക്കുകയാണെന്ന് മലപ്പുറം എസ്പി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചലച്ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചതെന്ന് ചന്ദ്രശേഖര ബാബു വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications