ബംഗാരുവിന് കേരളത്തില്‍ ഉഴിച്ചില്‍
തിരുവനന്തപുരം: മുന്‍ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണിന് കേരളത്തില്‍ ആയുര്‍വേദ ചികിത്സ. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു പഞ്ചകര്‍മ്മ ആയുര്‍വേദ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം തേടിയാണ് ബംഗാരു കേരളത്തില്‍ എത്തിയത്. രണ്ടാഴ്ച നീളുന്ന ചികിത്സയാണ് ബംഗാരുവിന് നല്കുന്നത്. പ്രധാനമായും ആയുര്‍വേദമരുന്നുപയോഗിച്ചുള്ള ഉഴിച്ചിലാണ് നടത്തുക. അദ്ദേഹത്തിന് കൈകാലുകളിലെ സന്ധികളില്‍ നീരും വേദനയുമുണ്ട്.- ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം.കെ. ശശിധരന്‍ പറഞ്ഞു.
ആരോഗ്യമന്ത്രി പി. ശങ്കരനും ബിജെപി സംസ്ഥാന നേതാക്കളും ബംഗാരുവിനെ സന്ദര്‍ശിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിും ഇഎംഎസും ആര്‍എസ്പി നേതാവ് തൃദീപ് ചൗധരിയും അടക്കമുള്ള നേതാക്കളെ ചികിത്സിച്ച പേരെടുത്ത ആശുപത്രിയിലാണ് ബംഗാരുവും എത്തിയിട്ടുള്ളത്.












Click it and Unblock the Notifications