Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തില്‍ ഇനി ബിയര്‍

തിരുവനന്തപുരം : മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെയും ലോഞ്ചുകളില്‍ ബിയര്‍ വിളമ്പാന്‍ സര്‍ക്കാര്‍ കെടിഡിസിയോട് ആവശ്യപ്പെട്ടു.

സര്‍ക്കാരില്‍ നിന്നും ഇങ്ങനെയൊരു നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടെന്ന് കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജാ വേണുഗോപാല്‍ ജൂണ്‍ 19 ബുധനാഴ്ച വെളിപ്പെടുത്തി. ഏതാനും നാളുകള്‍ക്കകം കോര്‍പറേഷന്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. വിമാനത്താവളത്തില്‍ മദ്യം വിളമ്പാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

കേരളീയ സംസ്കാരം തകര്‍ക്കുന്നതാണ് ഈ നീക്കമെന്ന ആരോപണം അവര്‍ തളളിക്കളഞ്ഞു. വിമാനത്താവളത്തില്‍ ഏറ്റവും കുറഞ്ഞത് ബിയറെങ്കിലും ലഭ്യമാക്കണമെന്ന് വിദേശ യാത്രക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെടുകയാണെന്ന് പത്മജ ചൂണ്ടിക്കാട്ടി.

ടിന്നിലടച്ച കളള് സംസ്ഥാനത്തെ കെടിഡിസി ഹോട്ടലുകളില്‍ വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കളള് ടിന്നിലാക്കുന്ന സാങ്കേതിക വിദ്യ കോര്‍പറേഷന് അജ്ഞാതമാണ്. അതിനാല്‍ ആദ്യഘട്ടമായി ടിന്നിലടച്ച കളള് ഇറക്കുമതി ചെയ്യേണ്ടി വരും. എന്നാല്‍ കോര്‍പറേഷന് ലാഭമില്ലെങ്കില്‍ ഇറക്കുമതി തീരുമാനം ഉപേക്ഷിക്കുമെന്നും പത്മജ പറഞ്ഞു.

മദ്യം വിളമ്പുന്നതില്‍ നിലവിലുളള നിയന്ത്രണങ്ങളാണോ സംസ്ഥാനത്ത് ടൂറിസം വളരാത്തതിന് കാരണമെന്ന ചോദ്യത്തോട് അതൊക്കെ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്നായിരുന്നു മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+