600 കി മീ റോഡ് മെച്ചപ്പെടുത്തും
തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ കേരളത്തിലെ 600 കിലോമീറ്റര്‍ റേഡ് മെച്ചപ്പെടുത്തും ലോകബാങ്ക് നല്‍കുന്ന 1260 കോടി രൂപയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ആയിരം കിലോമീറ്റര്‍ റോഡ് അറ്റകുറ്റപ്പണികള്‍ നടത്താനും ഈ പണം ഉപയോഗിയ്ക്കും.
ഈ പദ്ധതിയില്‍ 26 കോടി രൂപ അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി ഉപയോഗിയ്ക്കും.
ലോകബാങ്ക് പദ്ധതിയോടനുബന്ധിച്ചാണ് ഇത് നടപ്പാക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള നടപടികള്‍ക്ക് പ്രത്യേക ഊന്നലാണ് ലോകബാങ്ക് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 264 കിലോമീറ്റര്‍ റോഡും, 93 കിലോമീറ്റര്‍ കനാലും വികസിപ്പിയ്ക്കും.
റോഡുകളുടെ വീതി കൂട്ടല്‍, ബസ്ബേ, ഫുട്പാത്ത് എന്നിവയുടെ നിര്‍മാണം, ജങ്ഷനുകള്‍ നവീകരിക്കല്‍, ട്രാഫികള്‍ സിഗ്നല്‍ ഉപകരണങ്ങള്‍ എന്നിവയുടെ സ്ഥാപനം തുടങ്ങിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്തും.
പാരിസ്ഥിതികവും സാമൂഹ്യവുമായി പ്രശ്നങ്ങള്‍ റോഡ്, കനാല്‍ വികസനവുമായി ബന്ധപ്പെടുത്തി ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയില്‍ സ്ഥാനമുണ്ട്. സന്നദ്ധ സംഘടനകളെയും ഈ ഗതാഗത പദ്ധതിയില്‍ യോജിച്ച് പ്രവര്‍ത്തിയ്ക്കും.












Click it and Unblock the Notifications