Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് തീരുമാനം ന്യൂനപക്ഷ വിരുദ്ധം

കൊച്ചി : സ്വാശ്രയ കോളെജുകളിലെ സംവരണാനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിക്കാനുളള യുഡിഎഫ് തീരുമാനം ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ഐഎന്‍എല്‍.

ഈ നടപടി തുറന്നുകാണിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് പാര്‍ട്ടി പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജൂണ്‍ 19 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് ഐഎന്‍എല്‍ നിര്‍ബന്ധിതമാകുമെന്ന് സേട്ട് മുന്നറിയിപ്പ് നല്‍കി. യുഡിഎഫിന്റെ ജനദ്രോഹ ഭരണത്തിനെതിരെ മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായും സമാന ചിന്താഗതിക്കാരുമായും ആലോചിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുളള അവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി സേട്ട് ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ വെളളം ചേര്‍ക്കുന്ന നടപടികളാണ് ഇവ. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ചില കേസുകളില്‍ ന്യൂനപക്ഷത്തിനെതിരായ വിധി വരാന്‍ ഈ നടപടി വഴിവെയ്ക്കുമെന്നും സേട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+