ചെത്തുതൊഴിലാളി സമരം പിന്‍വലിച്ചു
തിരുവനന്തപുരം : കളളുനയം ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്ന് ചെത്തു തൊഴിലാളി സമരം പിന്‍വലിച്ചു.
എക്സൈസ് മന്ത്രി കെ. ശങ്കരനാരായണനും തൊഴില്‍ മന്ത്രി ബാബു ദിവാകരനും ചെത്തുതൊഴിലാളി സംഘടനകളുമായി നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് കളളുനയത്തില്‍ ഭേദഗതി വരുത്താന്‍ ധാരണയായത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് കളളുഷാപ്പുകളില്‍ ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. റേഞ്ച് അടിസ്ഥാനത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും ലൈസന്‍സിംഗ് അനുവദിക്കാമെന്ന് മന്ത്രിമാര്‍ സമ്മതിച്ചു. 2,000 കളളുഷാപ്പുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ചര്‍ച്ചയ്ക്കു ശേഷം അവര്‍ വ്യക്തമാക്കി.
തൃശൂര്‍ ജില്ലയിലെ ഷാപ്പുകളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ലൈസന്‍സിംഗ് അനുവദിക്കും. മറ്റുജില്ലകളില്‍ ലേലത്തില്‍ പോകാത്ത 75 ശതമാനം ഷാപ്പുകളും റേഞ്ച് അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കും.
വര്‍ഷങ്ങളായി ഷാപ്പുകള്‍ താലുക്ക് അടിസ്ഥാനത്തില്‍ ലേലം ചെയ്യുന്നതിനാലാണ് തൃശൂര്‍ ജില്ലയ്ക്ക് ഇങ്ങനെയൊരു പരിഗണന നല്‍കുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. പുതുക്കിയ നയത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത ഷാപ്പുകള്‍ തൊഴിലാളിയൂണിയനുകള്‍ രൂപം നല്‍കുന്ന കമ്മിറ്റികള്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും.
200 ഷാപ്പുകള്‍ക്കു കൂടി അധികമായി ലൈസന്‍സ് നല്‍കുമെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. പുതിയ നയം 80 ശതമാനം വിജയമാണെന്ന് മന്ത്രി അവകാശപ്പെട്ടു. തൊഴിലാളികളില്ലാത്ത 809 ഷാപ്പുകളില്‍ മാത്രമാണ് പ്രശ്നം നിലനില്‍ക്കുന്നത്.
2000 മാര്‍ച്ചു വരെ രജിസ്റര്‍ ചെയ്തിട്ടുളള തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കും. 2001 വരെ രജിസ്റര്‍ ചെയ്തവരെ പുനരധിവസിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു.












Click it and Unblock the Notifications