കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന് യുഎസിന്റെ താക്കീത്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തീവ്രവാദി ക്യാമ്പുകള്‍ പൂട്ടാന്‍ പാകിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടു. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്നും യുഎസ് പാകിസ്ഥാന് താക്കീത് നല്കി.

യുഎസ് ആഭ്യന്തരവകുപ്പിന്റെ നയതന്ത്രവിഭാഗം മേധാവി റിച്ചാര്‍ഡ് ഹാസാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ താക്കീത് നല്കിയത്. കശ്മീര്‍ പ്രശ്നം ഇനിയും 50 വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഹാസ് പറഞ്ഞു.

പാകിസ്ഥാന്‍ നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണം. അതിനര്‍ത്ഥം പാകിസ്ഥാന്‍ തീവ്രവാദിക്യാമ്പുകള്‍ പൂട്ടണമെന്നാണ്. ഇന്തോ-പാക് പ്രശ്നം ഒരിക്കലും സൈനികനീക്കത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാവണം. - അദ്ദേഹം പറഞ്ഞു.

ഇനിയും കശ്മീര്‍ പ്രശ്നം 50 വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകുക എന്നത് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് ഗുണകരമായിരിക്കില്ല. പാകിസ്ഥാനും അത് ഗുണം ചെയ്യില്ല. അമേരിക്കയ്ക്കും അതില്‍ താല്പര്യമില്ല. - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X