Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോഫോഴ്സ്: സിബിഐ സുപ്രീംകോടതിയിലേക്ക്

ദില്ലി: ബോഫോഴ്സ് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളിയ ദില്ലി ഹൈക്കോടതി വിധിയ്ക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രവിജിലന്‍സ് കമ്മീഷനും ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും.

കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് സിബിഐ കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ അനുമതി വാങ്ങിയിരിക്കണമെന്ന കാരണമുന്നയിച്ചാണ് ദില്ലി ഹൈക്കോടതി കുറ്റപത്രം തള്ളിയത്. സുപ്രീംകോടതിയുടെ മാര്‍നിര്‍ദേശത്തിന് വിരുദ്ധമായാണ് സിബിഐ ബോഫോഴ്സ് കോഴക്കേസില്‍ കുറ്റപത്രം നല്കിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം ഈ കേസില്‍ പുതിയ കുറ്റപത്രം നല്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി അനുമതി നല്കിയിരുന്നു. സുപ്രീം കോടതി വിനീത് നാരായണ്‍ കേസില്‍ മുന്നോട്ടുവച്ച മാര്‍നിര്‍ദേശങ്ങള്‍ അനുസരിച്ച് കുറ്റപത്രം ഫയല്‍ ചെയ്യണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ഹൈക്കോടതി വിധിയ്ക്കെതിരെയാണ് സിബിഐയും കേന്ദ്ര വിജിലന്‍സ് കമ്മീഷനും സുപ്രീംകോടതിയില്‍ പോകുന്നത്. കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് സിബിഐ കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിര്‍ബന്ധമില്ലെന്ന് വിജിലന്‍സ് കമ്മീഷണര്‍ എന്‍. വിത്തല്‍ അഭിപ്രായപ്പെട്ടു . ഇതെല്ലാം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതിന്റെ പ്രശ്നം മാത്രമാണ്. വിനീത് നാരായണന്‍ കേസില്‍ സുപ്രീംകോടതി വിജിലന്‍സ് കമ്മീഷന് സിബിഐയുടെ മേല്‍നോട്ടത്തിനുള്ള അധികാരം നല്കിയിരുന്നു. അതേ സമയം സിബിഐ കുറ്റപത്രങ്ങള്‍ വിജിലന്‍സ് കമ്മീഷന്‍ കാണണമെന്ന് നിര്‍ബന്ധമാക്കിയാല്‍ 3,000 ന് മുകളില്‍ വരുന്ന കേസുകളുടെ കാര്യമെന്താകും? - വിത്തല്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+