ജയന്തി ജനത പാളംതെറ്റി
മുംബൈ: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള ജയന്തിജനതാ എക്സ്പ്രസ് പാളം തെറ്റി. പത്ത് ബോഗികള്‍ മറിഞ്ഞു. 23 പേര്‍ക്ക് പരിക്കേറ്റു.
വാഡി, നാല്‍വാഡ് സ്റേഷനുകള്‍ക്കിടയ്ക്കുവച്ചാണ് ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ 18 പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. അഞ്ചു പേരെ ഷോലാപൂര്‍, ഗുല്‍ബര്‍ സിവില്‍ ആശുപത്രികളിലും വാഡി റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജൂണ്‍19 ബുധനാഴ്ച വൈകീട്ട് 3.35ന് മുംബൈയില്‍ നിന്നും യാത്രതിരിച്ചതാണ് ഈ തീവണ്ടി. എട്ട് സ്ലീപ്പര്‍ കോച്ചുകളും ഒരു ജനറല്‍ കമ്പാര്‍ട്ട്മെന്റും ഗാര്‍ഡ് കാബിനുമാണ് പാളം തെറ്റിയത്.
അപകടത്തെ തുടര്‍ന്ന് ഇതുവഴി പോകേണ്ട ആറു തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. വാഡിയില്‍ നിന്ന് സെക്കന്തരാബാദ് വഴിയാണ് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഗതാഗതം സാധാരണ നിലയിലാകുമെന്ന് കരുതുന്നു.
ബാംഗ്ലൂര്‍ ഉദ്യാന്‍ എക്സ്പ്രസ്(), സിഎസ്ടി-ചെന്നൈ എക്സ്പ്രസ്(നമ്പര്‍ 6011), മുംബൈ-ഹൈദരാബാദ് എക്സ്പ്രസ്(7031), സിഎസ്ടി-നാഗര്‍കോവില്‍ എക്സ്പ്രസ്(6339), സിഎസ്ടി-ബുവനേശ്വര്‍ കോനാര്‍ക് എക്സ്പ്രസ്(1019), സി എസ്ടി കന്യാകുമാരി എക്സ്പ്രസ് (1081) എന്നീ തീവണ്ടികളാണ് വഴിതിരിച്ചുവിട്ടിരിക്കുന്നത്.












Click it and Unblock the Notifications