Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് ഗ്രൂപ്പില്‍ പിളര്‍പ്പ്

കോട്ടയം: കേരളാകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ വീണ്ടും പിളര്‍പ്പ്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് കുതിരവട്ടവും സ്റീഫന്‍ ചാമപറമ്പിലുമാണ് ഇക്കുറി പിളര്‍പ്പിന്റെ ഭീഷണി ഉയര്‍ത്തിയത്.

കെ.എം. മാണിയുടെ പാര്‍ട്ടിയില്‍ ചേരുകയാണെന്ന് ജൂണ്‍ 20 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും പ്രഖ്യാപിച്ചു. ജേക്കബ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനശൈലിയിലുള്ള അഭിപ്രായഭിന്നതമൂലമാണ് പാര്‍ട്ടിവിടുന്നതെന്നും ഇവര്‍ അറിയിച്ചു.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാണി ഗ്രൂപ്പിനെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്ന് തോമസ് കുതിരവട്ടം പറഞ്ഞു. രാജ്യത്തെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഇക്കാര്യത്തിന്റെ പ്രസക്തിയിലേക്ക് വിരല്‍ ചൂണ്ടുന്നതായും തോമസ് കുതിരവട്ടം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+