ഉമേഷ് ഇനി സൈയമേന്ദ്ര തീര്‍ത്ഥ
ഹരിദ്വാര്‍: വടക്കന്‍ പറവൂര്‍ കണ്ണമ്പറമ്പിലെ വീട്ടില്‍ ഇനി ഉമേഷ് മല്ലന്‍ എന്ന പേരിന് അര്‍ത്ഥമില്ല. പകരം ഉമേഷിന്റെ അച്ഛനും അമ്മയ്ക്കും ഇനി സ്വന്തം മകന്‍ സൈയമേന്ദ്ര തീര്‍ത്ഥസ്വാമികള്‍ ആണ്.
ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ ഹരിദ്വാര്‍ കാശിമഠത്തിന്റെ പുതിയ ശിഷ്യനായ ഉമേഷ് മല്ലന് സന്യാസി ദീക്ഷ നല്കിയതോടെയാണ് ഉമേഷ് സൈയമേന്ദ്ര തീര്‍ത്ഥയായത്. മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളാണ് ഉമേഷിന് ദീക്ഷ നല്കിയത്.
സന്യാസദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് ഉമേഷ് ഹരിദ്വാറില്‍ ഗംഗാതീരത്ത് അഷ്ഠിശ്രാദ്ധം അര്‍പ്പിച്ചിരുന്നു. സന്ന്യാസത്തിന്റെ ലോകത്തേക്ക് കടക്കാനുള്ള പ്രധാനപടവായിരുന്നു അഷ്ഠിശ്രാദ്ധം. ദേവന്മാര്‍, ഋഷികള്‍, അച്ഛനമ്മമാര്‍ എന്നിവര്‍ക്ക് ശ്രാദ്ധമര്‍പ്പിച്ച ശേഷം അവനവനുതന്നെ പിണ്ഡം വയ്ക്കുന്ന ചടങ്ങായിരുന്ന അഷ്ഠിശ്രാദ്ധം.
49 ജാതകങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉമേഷ് മല്ലനെ സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ ശിഷ്യസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ജാതകത്തില്‍ രാജയോഗവും സന്ന്യാസയോഗവും ഒത്തുവന്നതിനാലാണ് ഉമേഷിനെ തിരഞ്ഞെടുത്തത്. ജി. സുരേന്ദ്രമല്ലന്റെയും നന്ദില എസ്. മല്ലന്റെയും രണ്ടാമത്തെ മകനാണ് ഉമേഷ് മല്ലന്‍. കൊച്ചി ഓഷ്യനോഗ്രാഫിക് ലാബില്‍ ടെക്നിക്കല്‍ അസിസ്റന്റാണ് അച്ഛന്‍ സുരേന്ദ്രമല്ലന്‍.












Click it and Unblock the Notifications