മദ്രസകളെ നിയന്ത്രിക്കാന്‍ നിയമം
ഇസ്ലാമബാദ്: മതപാഠശാലകളെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സിന് പാകിസ്ഥാന്‍ അംഗീകാരം നല്കി. എല്ലാ മദ്രസകളും സര്‍ക്കാരില്‍ റജിസ്റര്‍ചെയ്തിരിക്കണമെന്ന് പുതിയ ഓര്‍ഡിനന്‍സ് അനുശാസിക്കുന്നു.
സര്‍ക്കാരില്‍ റജിസ്റര്‍ ചെയ്ത മദ്രസകള്‍ക്ക് മാത്രമേ സാമ്പത്തികസഹായം ലഭിക്കൂ. മദ്രസകളെ അവിടുത്തെ സാധാരണ വിദ്യാഭ്യാസസംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുദ്ദേശിച്ചുള്ളതാണ് പുതിയ ഓര്‍ഡിനന്‍സ്.
പല മദ്രസകള്‍ക്കും തീവ്രവാദവുമായി ബന്ധമുണ്ടെന്നുള്ളതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നിസാര്‍ മേമന്‍ പറഞ്ഞു. ഓര്‍ഡിനന്‍സിനെതിരായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്ക് പിഴയീടാക്കും. ആറുമാസത്തിനകം ഈ ഓര്‍ഡിനന്‍സിനാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കും.












Click it and Unblock the Notifications