കാഞ്ചി ശങ്കരാചാര്യ ദില്ലിയിലേക്ക്
ചെന്നൈ: അയോധ്യാപ്രശ്നത്തിന് പരിഹാരം കാണാന്‍ ജൂണ്‍24 തിങ്കളാഴ്ച ദില്ലി സന്ദര്‍ശിക്കുമെന്ന് കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി പറഞ്ഞു. ജൂണ്‍ 21 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാരും വിഎച്ച്പിയും ബിജെപിയും പത്രങ്ങളും മാധ്യമങ്ങളും മാറിനിന്നാല്‍ പരിഹരിക്കാവുന്നതേയുള്ളൂ അയോധ്യാപ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ദില്ലി സന്ദര്‍ശിക്കുമ്പോള്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അയോധ്യയിലെ മുസ്ലിങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കും.
സമാധാനമാണ് ഇപ്പോള്‍ ആവശ്യം. അയോധ്യപ്രശ്നം പരിഹരിക്കാന്‍ താന്‍ ശ്രമിക്കും. താന്‍ മുന്നോട്ട്വച്ച പരിഹാരനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച തുടരും. ഒരു ദില്ലി സന്ദര്‍ശനം കൊണ്ട് അയോധ്യാപ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. തുടര്‍ന്നും സന്ദര്‍ശനങ്ങള്‍ വേണ്ടി വരും. - അദ്ദേഹം പറഞ്ഞു.
കലാം രാഷ്ട്രപതിയാകുന്നതിനെ കാഞ്ചി പീഠാധിപതി സ്വാഗതം ചെയ്തു. ശാസ്ത്രവും തത്വചിന്തയും കൈകോര്‍ത്തുനില്ക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് കലാമിനെപ്പോലുള്ളവര്‍ രാഷ്ട്രപതിയാകുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications