Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാപ്റ്റന്‍ ലക്ഷ്മി പത്രിക നല്‍കി

ദില്ലി : രാഷ്ട്രപതി സ്ഥാനത്തേയ്ക്കുളള ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

മുന്‍പ്രധാനമന്ത്രി ദേവഗൗഡ, ഇടതു നേതാക്കള്‍, മകള്‍ സുഭാഷിണി അലി എന്നിവര്‍ക്കൊപ്പമാണ് ലക്ഷ്മി സെഗാള്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ലക്ഷ്മിക്കുവേണ്ടി രണ്ടു പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. ലോക്സഭാ എംപി സോമനാഥ് ചാറ്റര്‍ജി(സിപിഎം)യുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യത്തെ പത്രികയെ പിന്താങ്ങിയിട്ടുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് രണ്ടാമത്തെ പത്രികയെ പിന്തുണച്ചിരിക്കുന്നത്.

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ആദ്യ വനിതയാണ് ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍. ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് അവര്‍ പറയുന്നു.

പത്രിക സമര്‍പ്പിച്ചതിനു ശേഷമുളള ആദ്യ പരിപാടി ഗുജറാത്തിലെ ലഹള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണെന്ന് ലക്ഷ്മി വ്യക്തമാക്കി. ഗുജറാത്തിലെ പുനരധിവാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ലഹളയ്ക്കിരയായവരോടുളള അനുഭവവും സഹാനുഭൂതിയും പ്രകടിപ്പിക്കും. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രചരണമല്ലെന്നാണ് അവര്‍ പറയുന്നത്.

ജൂലായ് 15നാണ് തിരഞ്ഞെടുപ്പ്. എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും സംയുക്ത പിന്തുണയുളള ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെതിരെയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+