Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമവിലക്ക് : സര്‍ക്കാരിന് പങ്കില്ല്ലെന്ന് മന്ത്രി

കണ്ണൂര്‍ : നിയമസഭയിലെ മാധ്യമ വിലക്കില്‍ സര്‍ക്കാര്‍ കക്ഷിയല്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എം. എം. ഹസന്‍.

സ്പീക്കറുടെ തീരുമാനം തിരുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജൂണ്‍ 21 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വാര്‍ത്താ ലേഖകര്‍ മുഖ്യമന്ത്രിയ്ക്കെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

പ്രശ്നം സങ്കീര്‍ണമാക്കാന്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. സിപിഎം നേതാക്കളായ ഇ. കെ. നായനാരും പിണറായി വിജയനും മാധ്യമ പ്രവര്‍ത്തകരെ നിരന്തരം വിമര്‍ശിച്ചിട്ടും അവര്‍ക്കെതിരെ ആരും പ്രതികരിക്കുന്നില്ല. കൈക്കൂലിക്കാരെന്നുവരെ വാര്‍ത്താ ലേഖകരെ സിപിഎം നേതാക്കള്‍ വിളിച്ചിട്ടുണ്ടെന്ന് ഹസന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഈ മുഖം വെളിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ തികഞ്ഞ പരാജയമാണെന്ന് മന്ത്രി ആരോപിച്ചു. വിവാദം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. രണ്ടു വട്ടം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്പീക്കറും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ച നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+