കടലുണ്ടി : കോടതിയെ സമീപിക്കും
കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ജനകീയ അന്വേഷണ സമിതി അറിയിച്ചു.
തീവണ്ടിയുടെ ഒരു ബോഗി ഇളകിയിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജനകീയ സമിതി പ്രതിനിധികള്‍ ജൂണ്‍ 21 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റെയില്‍വെയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായത്. പക്ഷേ അന്വേഷണത്തില്‍ റെയില്‍വെയുടെ മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്.
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ജനകീയ അന്വേഷണ സമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
സിവിക് ചന്ദ്രന്‍, ഡോ. എം. ഗംഗാധരന്‍, യു. കലാനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications