Get Updates
Get notified of breaking news, exclusive insights, and must-see stories!

മതികെട്ടാന്‍: ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍

തിരുവനന്തപുരം: മതികെട്ടാനിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതി മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മതികെട്ടാനിലെ ഭൂമികൈയേറ്റത്തില്‍ വനം-റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി -നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

കൈയേറിയ 2000 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കറിന് മാത്രമേ നിയമാനുസൃതമുള്ള പട്ടയമുള്ളൂ. വ്യാജരേഖകളാണ് ഭൂരിഭാഗം പേരും സമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. മൂവായിരം ഏക്കര്‍ ഭൂമിയില്‍ ആയിരം ഏക്കര്‍ മാത്രമാണ് വനംഭൂമിയായി അവശേഷിക്കുന്നുള്ളൂ- റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 24ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+