നിയമസഭ: സത്യവാങ്മൂലം നല്കി
കൊച്ചി: ദൃശ്യമാധ്യമങ്ങള്‍ക്ക് നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ഒരു മൗലികാവകാശ ലംഘനവുമില്ലെന്ന് കേരള നിയമസഭാ സെക്രട്ടറിയേറ്റ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
സഭയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കേരള നിയമസഭ ജോയിന്റ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഭരണഘടനയുടെ 212-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സ്പീക്കറുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരത്തെ ഫ്രീലാന്റ്സ് മാധ്യമ പ്രവര്‍ത്തകനായ കെ. സുകുമാരന്‍നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് സത്യവാങ്്മൂലം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications